സെന്റ് തോമസ് ആനന്ദപ്പള്ളി വായനയിൽ ഐക്കാട് പനങ്ങാടൻകുഴിയിൽ പി.ജെ ശാമുവൽ (77) നിര്യാതനായി. സംസ്കാരം നാളെ (28-06-2022, ചൊവ്വാഴ്ച) 10 മണിക്ക് അടൂർ തിരിഹൃദയപ്പള്ളിയിൽ.
കോയിപ്പുറത്ത് ചിന്നമ്മ അലക്സാണ്ടർ (90) നിര്യാതയായി. സംസ്കാരശുശ്രുഷ നാളെ (01-05-2022, ഞായർ) 1pm ന് ഭവനത്തിൽ ആരംഭിച്ചു അടൂർ തിരിഹൃദയപ്പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.ജി അലക്സാണ്ടർ മകൻ: ജോർജ് അലക്സാണ്ടർ മരുമകൾ: ഏലിയാമ്മ ജോർജ് ഭൗതികശരീരം മൊബൈൽ മോർച്ചറിയിൽ ഭവനത്തിൽ സൂക്ഷിച്ചിരിക്കുന്നു.
ആനന്ദപ്പള്ളി സെൻ്റ് തോമസ് പ്രാർത്ഥനാ യോഗത്തിൽ അജിത് ഭവനത്തിൽ അജിത്ത് (26) നിര്യാതനായി. മാതാവ്: മിനി ഭാര്യ: ശില്പ സഹോദരൻ: അഭിജിത്ത് സംസ്കാരം നാളെ (25-04-2022 തിങ്കൾ) 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അടൂർ തിരുഹൃദയപ്പള്ളിയിൽ.
പണ്ടാലയിൽ ജോസഫ് സ്റ്റീഫൻ (68) നിര്യാതനായി. ഭാര്യ: എമിലി സംസ്കാര ശുശ്രൂഷ നാളെ (04-Apr-2022, തിങ്കൾ) 2 pm ന് അടൂർ തിരുഹൃദയപ്പള്ളിയിൽ. മൃതദേഹം 1 pm ന് ദേവാലയത്തിൽ കൊണ്ടുവരുന്നതാണ്.
കോയിക്കവടക്കേതിൽ മേരിക്കുട്ടി ജോൺ (79) നിര്യാതയായി. ഭർത്താവ്: കെ.വി ജോൺ (സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ) മക്കൾ: ഡോ. ജിൻസ്, ജിതേഷ്, ഡോ.ജിനു മരുമക്കൾ: ജെസ്സി, ഡോ. സ്നേഹ, ഡോ. ഗ്ലെൻ
അടൂരിലെ മുൻ വികാരി Rt .Rev. Varughese Mavelil Cor. Episcopa ഇന്നലെ രാത്രി പിരപ്പൻകോട് വൈദിക വിശ്രമകേന്ദ്രത്തിൽ നിര്യാതനായി. സംസ്കാരം 23-Feb-2022 (ബുധൻ) രാവിലെ.
പടിപ്പുരയിൽ പി.സി ജോൺ (90) നിര്യാതനായി. ഭാര്യ: പരേതയായ സാറമ്മ ജോൺ മക്കൾ: മറിയാമ്മ, സൂസമ്മ, സെലീന, റീന മരുമക്കൾ: പരേതനായ രാജൻ, എ.സി ജോസ്, കെ.വി ജോസഫ്, പരേതനായ സാം ജോസഫ്
സെന്റ് സ്റ്റീഫൻസ് വായനയിൽ സെന്റ് തോമസ് കോട്ടേജിൽ തോമസ് മാത്യു (ബാബു) നിര്യാതനായി. സംസ്കാരം നാളെ (16/12/2021, വ്യാഴാഴ്ച) 11 മണിക്ക് അടൂർ തിരിഹൃദയപ്പള്ളിയിൽ.
പനങ്ങാടൻ കുഴിയിൽ കുഞ്ഞമ്മ സാമൂവൽ (69) നിര്യാതയായി. സംസ്കാര ശുശ്രൂഷ 09-11-2021 (വ്യാഴാഴ്‌ച്ച) 11 മണിക്ക് ഭവനത്തിൽ ആരംഭിച്ചു അടൂർ തിരിഹൃദയ കത്തോലിക്കാപ്പള്ളിയിൽ.
അടൂർ തിരിഹൃദയ ദേവാലയ വികാരി റവ.ഫാ.തോമസ് പൂവണ്ണാലിൻ്റെ ജ്യേഷ്ട സഹോദരൻ മാത്തുക്കുട്ടി പൂവണ്ണാൽ (കൊടുമൺ) നിര്യാതനായി സംസ്കാരം ചൊവ്വ (7-12.21 ) ഉച്ചക്ക് 3 മണിക്ക് കൊടുമൺ മലങ്കര കത്തോലിക്കാപ്പള്ളി സെമിത്തേരിയിൽ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ തിരുമേനിയുടെ കാർമ്മികത്വത്തിൽ
1996-97 കാലഘട്ടത്തിൽ അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ വികാരിയായിരുന്ന റവ. ഫാ. ജോൺ കണ്ണങ്കര നിര്യാതനായി. സംസ്കാരം 24/11/2021 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പുതുശ്ശേരിഭാഗം സെന്റ് ജോൺസ് മലങ്കര കത്തോലിക്കാപ്പള്ളിയിൽ. ഇടവകയുടെ അനുശോചനം അറിയിക്കുന്നു.
മണക്കാല പട്ടുകുന്ന് (കൊച്ചുകൊണ്ടാരത്തിൽ) ജസ്റ്റീന (82) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് തിരുഹൃദയ മലങ്കര കത്തോലിക്കാപ്പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ് ലാസ്സർ മക്കൾ: സാറാമ്മ ടോം, ജോൺസൺ ജോസഫ്, സോളമൻ ജോസഫ്, പരേതനായ ഡിക്‌സൺ ജോസഫ് മരുമക്കൾ: ഓമന ഡിക്‌സൺ, മറിയാമ്മ ജോൺസൺ, പരേതനായ ടോം ജോസ്
പന്നിവിഴ സെന്റ് തോമസ് പ്രാർത്ഥനായോഗത്തിൽ പെരുമല പുത്തൻ വീട്ടിൽ ശ്രീമതി അന്നമ്മ ഉമ്മൻ (81) നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്കാരം പിന്നീട്.
വടക്കടത്തുകാവ് കുളഞ്ഞിമൂട്ടിൽ ഏലമ്മ (82) നിര്യാതയായി. പരേത കറ്റാനം പോപ്പ് പയസ് സ്കൂളിലെ അധ്യാപികയായിരുന്നു. മക്കൾ: വർഗീസ് ടി. കെ, സൂസൻ, അലക്സ് ടി. കെ മരുമക്കൾ: ജോളി, ബാബു, ഷേർളി സംസ്കാരം പിന്നീട്.
ആനന്ദപ്പള്ളി പന്നിവിഴ ബിബിൻ ഭവനത്തിൽ ബിജു. എസ് നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ മക്കൾ: ബിൻസി, ബിബിൻ സംസ്കാരം പിന്നീട്. ഇടവകയുടെ അനുശോചനം അറിയിക്കുന്നു.
വിളയിൽ തറയിൽ വടക്കേതിൽ അലക്സാണ്ടർ കോശി (80) നിര്യാതനായി. മകൻ: ജോഷി അലക്സ് മരുമകൾ: നൈസി ജോഷി കൊച്ചുമകൻ: ജോയൽ ജോഷി സംസ്കാരം ഫെബ്രുവരി 11 വ്യാഴാഴ്ച്ച 11 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ.
പന്നിവിഴ പീടികയിൽ ബഥേലിൽ ജി. ശാമുവൽകുട്ടി ( 73 ) നിര്യാതനായി. പരേതൻ അടൂർ സെൻട്രൽ ടോളിൽ പ്രവർത്തിക്കുന്ന ത്രെഡ് ഇന്ത്യ ജനറൽ സ്റ്റോഴ്സ് ഉടമയാണ്. മക്കൾ : പരേതനായ ബെൻസി, ബ്ലസൻ (സൺ ലൈറ്റ്സ് & ഇലട്രിക്കൽസ്, പറക്കോട്) മരുമക്കൾ: സൂസൻ, അനില കൊച്ചുമകൻ: ജോൺ ബെൻ സാം സംസ്കാരം നാളെ (3/2/21 ) രാവിലെ 10.30-ന് അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ.
പന്നിവിഴ പാലവിളയിൽ കണിയാവടക്കേതിൽ പരേതനായ പി.എം ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (74) നിര്യാതയായി. മകൻ: ഡോ. ജോൺ മാത്യു മരുമകൾ: ഡോ. ജിജി ജോൺ മാത്യു കൊച്ചുമക്കൾ: അനിത്ത് ആന്റണി ജോൺ, അദിത്ത് ആന്റണി ജോൺ സംസ്കാരം പിന്നീട്.
സെന്റ് ജൂഡ് വായനയിൽ പന്നിവിഴ മല്ലശ്ശേരി വില്ലയിൽ ഏബ്രഹാം ചാക്കോ (64) നിര്യാതനായി. ഭാര്യ: മറിയാമ്മ മകൾ: സോണിയ സംസ്കാരം നാളെ (23-12-2020 ബുധനാഴ്ച്ച) 2:00 pm ന് അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപ്പള്ളിയിൽ.
കൊറ്റനാട്ട് പുത്തൻവീട്ടിൽ അലക്സാണ്ടർ ടൈറ്റസ് (ബാബു-57) നിര്യാതനായി. അടൂർ കിക്കോ സ്പോർട്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ഭാര്യ: അനു അലക്സാണ്ടർ മക്കൾ: അലൻ കെ.അലക്സാണ്ടർ, ആരോൺ കെ.അലക്സാണ്ടർ സംസ്കാരം പിന്നീട്.
അടൂർ തിരുഹൃദയ പള്ളി ഇടവകാംഗം മടത്തിലേത്ത് ശ്യാമ ഭവൻ (മുളപ്പാംപള്ളിൽ) പൊന്നമ്മ സോളമൻ ( സാറാമ്മ - 84) മലേഷ്യയിൽ മകൻ്റെ ഭവനത്തിൽ നിര്യാതയായി.. സംസ്കാരം നവംബർ 10 ചൊവ്വ 2 മണിക്ക് മലേഷ്യയിൽ. പരേത മലങ്കര കത്തോലിക്കാ സഭാ വൈദികരായിരുന്ന ഫാ.ജേക്കബ് പുത്തൻവീട്ടിലിൻ്റെ കൊച്ചുമകളും മുളപ്പാംപള്ളിൽ ഫാ .ജേക്കബ് തരകൻ്റെ മകളുമാണ്. ഭർത്താവ് പരേതനായ റിട്ട. എൻജിനിയർ സോളമൻ. മക്കൾ ഡോ.പീറ്റർ സോളമൻ (മലേഷ്യ) എലിസബത്ത് വറുഗീസ് (മുംബൈ) ആനി സോളമൻ (മലേഷ്യ,) ശ്യാമ കുര്യൻ (അടൂർ). ഇടവകയുടെ അനു ശോചനം നേരുന്നു.
പുത്തൻപുരയിൽ അന്നമ്മ മത്തായി (95) നിര്യാതയായി. മക്കൾ: ഗീവർഗീസ് തരകൻ (രാജു), ജേക്കബ് തരകൻ (റോയി), പരേതനായ മാത്യു തരകൻ (ബാബുജി), മറിയാമ്മ തോമസ്, ജോൺ തരകൻ (പ്രസാദ്). മരുമക്കൾ: പരേതയായ ലീലാ മാത്യൂ തരകൻ, പി.ജി തോമസ്, സുജാ ജോൺ തരകൻ. സംസ്കാരശുശ്രൂഷകൾ നാളെ (12/10/2020 തിങ്കൾ) 2:00 pm ന് ഭവനത്തിൽ ആരംഭിച്ചു 3:00 pm ന് അടൂർ മലങ്കര കത്തോലിക്കാപള്ളിയിൽ. ഇടവകയുടെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു. ഭവനത്തിലും വിലാപയാത്രയിലും ദേവാലയത്തിലും സെമിത്തേരിയിലും ഏവരും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
പന്നിവിഴ സെൻറ്റ് തോമസ് പ്രാർത്ഥനാ യോഗത്തിൽ രാജൻ വില്ലയിൽ പി.എം രാജൻ (60) നിര്യാതനായി. ഭാര്യ: ഷേർലി രാജൻ മക്കൾ: റിയാ രാജൻ, റിഞ്ചു രാജൻ മരുമകൻ: റോബിൻ തോമസ് കൊച്ചുമക്കൾ: ലിയോറ, ലിയോണ സംസ്കാരം 13-07-2020 തിങ്കളാഴ്ച 2 :00 pm നു അടൂർ തിരുഹൃദയപ്പള്ളിയിൽ. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു. ഭവനത്തിലും ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു.
സെൻറ്റ് ജോർജ് പ്രാർത്ഥനാ യോഗത്തിൽ പി.ഡി ഡേവിഡ് (ശീതൾ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ ഡേവിഡ് മക്കൾ: ശീതൾ ഡേവിഡ്, ഹാലറ്റ് ഡേവിഡ് മരുമക്കൾ: രഞ്ജിത് ബാബു, റോബിൻ പേരകത്ത് സംസ്കാര ശുശ്രൂഷകൾ ജൂൺ 29 തിങ്കളാഴ്ച്ച 2:30 ന് അടൂർ തിരുഹൃദയ ദേവാലയത്തിൽ. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു. ഭവനത്തിലും ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു.
സെൻറ്റ് സ്റ്റീഫൻസ് പ്രാർത്ഥനായോഗം മേലേടത്തു തടത്തിൽ ലൂയിസ് വർഗീസ് നിര്യാതനായി. ഭാര്യ: റീനാ ലൂയിസ് മകൾ: ടിൻറ്റു ലൂയിസ് സംസ്കാര ശുശ്രൂഷകൾ ജൂൺ 7 ഞായറാഴ്ച 11 മണിക്ക് ഭവനത്തിൽ ആരംഭിച്ചു അടൂർ തിരുഹൃദയ ദേവാലയത്തിൽ സമാപിക്കുന്നതാണ്. ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.
സെൻറ്റ് തോമസ് (പന്നിവിഴ) പ്രാർത്ഥനായോഗം നെല്ലിമൂട്ടിൽ നടയിലേവീട്ടിൽ റോസമ്മ ജോർജ് നിര്യാതയായി. പരേത പുളിങ്കുന്ന് മാളിയേക്കൽ കുടുംബാംഗമാണ്. ഭർത്താവ് : മുക്കംപാല ബഥനി എസ്റ്റേറ്റ് മുൻ സൂപ്രണ്ട് പരേതനായ ജോർജ് അലക്സാണ്ടർ (ബാബുച്ചായൻ) മക്കൾ: ലതാ ജോർജ് , ലേഖാ ജോർജ് മരുമക്കൾ: ചെറിയാൻ തോമസ് വടക്കേടത്ത് (തുമ്പമൺ/ദുബായ്), തോമസ് ജോർജ് കോണ്ടൂർ (നാഗ്പ്പൂർ/കാനഡ) കൊച്ചുമക്കൾ: ട്രേസാ ചെറിയാൻ, റോസാ ചെറിയാൻ, അഭിഷേക് തോമസ്, ആദിത്യാ തോമസ് സംസ്കാരം 25-May-2020 തിങ്കളാഴ്ച്ച 2pm ന് അടൂർ തിരുഹൃദയപ്പള്ളിയിൽ. ഭൗതികശരീരം ഉച്ചക്ക് 1 മണിക്ക് ദേവാലയത്തിൽ കൊണ്ടുവരുന്നതാണ്. ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.
സെൻറ്റ് ജോർജ് പ്രാർത്ഥനായോഗത്തിൽ നെല്ലിമൂട്ടിൽ മേരി ജോർജ് നിര്യാതയായി. സംസ്കാരം 16-May-2020 ശനിയാഴ്ച്ച 10:30 ന് തിരുവനന്തപുരം മണ്ണന്തല മലങ്കര കത്തോലിക്കാപ്പള്ളിയിൽ.
സെന്റ് അൽഫോൻസാ പ്രാർത്ഥനയോഗത്തിൽ ബിനു ഭവനത്തിൽ (പരുമൂട്ടിൽ) പി.റ്റി. മാത്യു നിര്യാതനായി. ഭാര്യ: അന്നമ്മ മാത്യു (കുഞ്ഞുമോൾ ) മക്കൾ: ജെസ്സി സുനിൽ, ബിനു മാത്യു മരുമക്കൾ: സുനിൽ, ആനി സംസ്കാരം നാളെ (14-May-2020) വ്യാഴം 11:30 ന് തിരുഹൃദയപ്പള്ളി സെമിത്തേരിയിൽ. ഭവനത്തിലെ പ്രാർത്ഥന 10:30 ന് ആരംഭിക്കും. ഭവനത്തിലും ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും ലോക് ഡൗൺ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്നു. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.
പാലവിളക്കിഴക്കേതിൽ തങ്കമ്മ ജോർജ് (89 ) നിര്യാതയായി. സംസ്കാരം നാളെ (ജനുവരി 24 വെള്ളിയാഴ്ച) 2pm നുഅഡൂര് തിരുഹൃദയപ്പള്ളിയിൽ. പരേത ഫാ. ജോൺ പാലവിളക്കിഴക്കേതിലിൻറ്റെ വല്യമ്മച്ചിയാണ്.
സെന്റ് ജോസഫ് പ്രാർത്ഥനായോഗത്തിൽ പന്നിവിഴ കാഞ്ഞിരവിളതാഴേതിൽ മറിയാമ്മ (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞുമോൻ.ജി മകൻ: വിനോദ് മരുമകൾ: മോൻസി വിനോദ് കൊച്ചുമകൻ: ആൽബിൻ വിനോദ്
കുളഞ്ഞിമൂട്ടിൽ ലിയോ അലക്സ് (17) നിര്യാതനായി. തിരുഹൃദയപള്ളിയിലെ ക്വയർ മാസ്റ്റർ ശ്രീ. അലക്സ് കുളഞ്ഞിമൂട്ടിലിന്റെ മകനാണ് ലിയോ. ഇടവകയുടെ അനുശോചനവും പ്രാർത്ഥനയും നേരുന്നു.
കണിയാവടക്കേതിൽ പി.എം ജോൺ (ജോയി-82) നിര്യാതനായി. സംസ്കാര ശുശ്രൂഷ ജൂലൈ 23 3 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ ഭാര്യ: അന്നമ്മ ജോൺ (പിറവം നാരേക്കാട്ട് കുടുംബാംഗമാണ്) മക്കൾ: ഡോ. അനിത സൂസൻ ജോൺ, ഡോ. അനിൽ ജോൺ മാത്യു മരുമക്കൾ: ഡോ. സുനിൽ ജോൺ, ഡോ. ജിജി ജോൺ മാത്യു